കടൽതീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; ഒന്നര വയസുകാരന് ദാരുണാന്ത്യം

fabio-thiruvananthapuram.jpg.image.845.440
SHARE

വീടിനടുത്ത കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. തിരുവന്തപുരം പൂവാർ സ്വദേശി ഉണ്ണിയുടെ മകൻ ഫാബിയോ ആണ് തിരയിൽപ്പെട്ടത്. മകനെ സഹോദരനെ ഏൽപ്പിച്ചശേഷം അമ്മ കുടുംബശ്രീയോഗത്തിന് പോയ സമയത്താണ് അപകടം ഉണ്ടായത്.

സഹോദരന്റെ ശ്രദ്ധ തെറ്റിയതും കുട്ടി കടലിലേക്ക് ഇറങ്ങുകയായിരുന്നു. കുഞ്ഞ് തിരയിൽപ്പെട്ടത് കണ്ട് ബഹളം വച്ച് നാട്ടുകാരെ കൂട്ടി. കുഞ്ഞിനെ തിരയിൽ നിന്ന് രക്ഷിച്ച് കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Toddler died in Trivandrum

MORE IN KERALA
SHOW MORE