സ്പീക്കർ പാണക്കാട്ടും കൊടപ്പനയ്ക്കലും; ഫുട്ബോൾ ആവേശം ചർച്ചയിൽ

shaseerwb
SHARE

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പാണക്കാട് എത്തിയപ്പോള്‍ ചര്‍ച്ചയായത് ലോകകപ്പ് ഫുട്ബോള്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുളള മുസ്്ലീം ലീഗ് നേതാക്കള്‍ എല്ലാവരും ചേര്‍ന്നാണ് നിയമസഭ സ്പീക്കറെ സ്വീകരിച്ചത്.

ശശി തരൂരിന്‍റെ പാണക്കാട് സന്ദര്‍ശനം സജീവ രാഷ്ട്രീയ ചര്‍ച്ചയായിരിക്കെയാണ് സ്പീക്കര്‍ എ.എന്‍. ഷംസീറി വരവ്. സ്വീകരിക്കാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍ വഹാബും പാണക്കാട് മുനവറലി ശിഹാബ് തങ്ങളുമെല്ലാമെത്തി. എന്തു വിഷയം സംസാരക്കുമെന്നറിയാന്‍ കാതു കൂര്‍പ്പിച്ചിരിക്കുബോള്‍ ചര്‍ച്ചയായത് ഒരേ ഒരു കാര്യം. ലോകകപ്പ് ഫുട്ബോള്‍ ആവേശം.....

ഇഷ്ട ടീം തുടക്കത്തില്‍ തന്നെ പരാജയപ്പെട്ടതോടെ കടുത്ത അര്‍ജന്‍റീന ആരാധകരായ നേതാക്കളൊക്കെ സ്വന്തം ടീമിന്‍റെ പേരു പറയാതെ തടിതപ്പി. മലേഷ്യന്‍ ഹല്‍വയും അണ്ടിപ്പരുപ്പ് നിറച്ച അരിയുണ്ടയുമെല്ലാം അതിഥിക്ക് വേണ്ടി കരുതിയിരുന്നു. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ താമസിക്കുന്ന കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ കൂടി എത്തിയാണ് സ്പീക്കര്‍ മടങ്ങിയത്.

MORE IN KERALA
SHOW MORE