പതിനെട്ടാം വട്ടവും മല ചവിട്ടി ഗുരുസ്വാമിമാർ; നിറഞ്ഞ കാഴ്ചയായി തെങ്ങിൻ തൈകൾ

sabarimalawb
SHARE

മണ്ഡലകാലം ഒരാഴ്ച പിന്നിട്ടതോടെ  ഭസ്മക്കുളത്തിന് സമീപം തെങ്ങിൻ തൈകൾ നിറഞ്ഞു .  പതിനെട്ടാം വട്ടവും  മലചവിട്ടി ഗുരുസ്വാമിമാരാകുന്നവരാണ് ശബരിമലയിലേക്ക് തെങ്ങിൻ തൈകളുമായെത്തുന്നത്. 

 തീർഥാടന കാലത്തെ പ്രധാന കാഴ്ചകളിലൊന്നാണ് തെങ്ങിൻ തൈകളുമായി എത്തുന്ന തീർഥാടകർ . പതിനെട്ടാം വട്ടവും മല ചവിട്ടി ഗുരുസ്വാമിയാവുന്നവരാണ് തെങ്ങുമായെത്തുന്നത്. അയ്യപ്പ ദർശനത്തിന് ശേഷമാണ് ഭസ്മക്കുളത്തിന് സമീപം തെങ്ങ് നടീൽ .  ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് കൂടുതലും തെങ്ങുമായെത്തുന്നത്. തെങ്ങിൽ തൈകളിൽ ഏറെയും പന്നികൾ കുത്തിമറിക്കും. വൈകാതെ ബാക്കി തൈകൾ കരാറുകാരൻ പിഴുതെടുക്കും.ഭക്തർ എത്തിക്കുന്ന തെങ്ങുകൾ  നട്ട് സംരക്ഷിക്കണമെന്ന് ഒരാവശ്യം ഇടക്കാലത്ത് ഉയർന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.

MORE IN KERALA
SHOW MORE