കോതിയിലേത് രാഷ്ട്രീയ ഗൂഢാലോചന; പൊലിസ് നടപടി ന്യായീകരിച്ച് മേയർ

kothireactionwb
SHARE

കോതിയിലേത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ്. സമരക്കാരെ നേരിട്ട പൊലീസ് നടപടിയെ ന്യായീകരിച്ച മേയര്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നുമായിരുന്നു സ്ഥലത്തെത്തിയ എം.കെ രാഘവന്‍ എംപിയുടെ ആവശ്യം. 

തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസും സമരക്കാരും ഏറ്റുമുട്ടിയിട്ടും കോര്‍പറേഷന് കുലുക്കമില്ല. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ച മേയര്‍,കോതിയിലെ ജനങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണന്നും ആരോപിച്ചു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വലിച്ചിഴച്ചെന്ന ആരോപണത്തില്‍ മേയറുടെ ന്യായീകരണം ഇതാണ്  . പദ്ധതിക്ക് എതിരല്ലെന്നും പക്ഷെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച എം.കെ രാഘവന്‍ എംപി പൊലീസിന്റേയും കോര്‍പറേഷന്റേയും നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ഡി.സിസി നേതൃത്വം വ്യക്തമാക്കി.

MORE IN KERALA
SHOW MORE