ആറുവര്‍ഷമായി ജാതി സര്‍ട്ടിക്കറ്റ് ലഭിക്കുന്നില്ല; പരാതിയുമായി ഭരതര്‍ സമുദായം

bharatharwb
SHARE

ആറുവര്‍ഷമായി ജാതി സര്‍ട്ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി കൊല്ലത്തെ ക്രിസ്ത്യന്‍ ഭരതര്‍ സമുദായം. വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിനും തൊഴില്‍ ലഭിക്കുന്നതിനും ഉള്‍പ്പെടെ വില്ലേജ് ഒാഫിസുകളില്‍ നിന്ന് സര്‍ട്ടിക്കറ്റ് ലഭിക്കുന്നില്ല. കിര്‍ത്താഡ്സിന്റെ വിവിധങ്ങളായ പഠന റിപ്പോര്‍ട്ടുകളാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് പരാതി.

ജാസ്മിനെപോലെയുളള വിദ്യാര്‍ഥികള്‍ നേരിടുന്നത് വലിയൊരു പ്രതിസന്ധിയാണ്്. ദശാബ്ദങ്ങളായി ലഭിച്ചിരുന്ന ജാതി സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ആറുവര്‍ഷമായി കിട്ടുന്നില്ല. കൊല്ലം നഗരത്തിലെ മൂതാക്കര, ചിന്നക്കട, ആണ്ടാമുക്കം എന്നിവിടങ്ങളിലാണ് ക്രിസ്ത്യന്‍ ഭരതര്‍ സമുദായത്തിലുളളവര്‍ താമസിക്കുന്നത്. ആയിരത്തിഅഞ്ഞൂറിലധികം കുടുംബങ്ങളിലായി മല്‍സ്യത്തൊഴിലാളികളാണ് ഏറെയും. കോഴിക്കോട്ടെ കിര്‍ത്താഡ്സ് നടത്തിയ വിവിധങ്ങളായ പഠന റിപ്പോര്‍ട്ടുകളാണ് പ്രശ്നമായതെന്നാണ് ആക്ഷേപം.കൊല്ലത്ത് മാത്രമാണ് ഇൗ പ്രശ്നമുളളതെന്നാണ് വിചിത്രമായ മറ്റൊരു കാര്യം. കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം ഉള്‍പ്പെടെയുളള ജില്ലകളില്‍ ഇതേസമുദായത്തിലുളളളര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. പഠനം തുടരുകയാണെന്നാണ് ജനപ്രതിനിധികള്‍ക്ക് ഉദ്യോഗസ്ഥര്‍കാലങ്ങളായി നല്‍കുന്ന മറുപടി.

MORE IN KERALA
SHOW MORE