വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലഹരി മാഫിയയുടെ വിളയാട്ടം; പരിശോധന കർശനമാക്കും

drugswbidukki
SHARE

 ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന് എക്സൈസ്.  ചിന്നക്കനാൽ, രാമക്കൽമേട് തുടങ്ങിയിടങ്ങളിലാണ് ലഹരി മാഫിയ സജീവമാകുന്നത്. മറ്റു പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാഫിയ സജീവമാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം.

മൂന്നാർ തേക്കടി വാഗമൺ എന്നിവിടങ്ങളിൽ ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ എക്സൈസ് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മറ്റു സ്ഥലങ്ങളിലേക്കും മാഫിയ വളർന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ചിന്നക്കനാൽ, ചതുരംഗപ്പാറ, ചീയപ്പാറ, രാമക്കൽമേട്, കാറ്റാടിപാടം, ചെല്ലാർകോവിൽ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ലഹരി സംഘം പ്രവർത്തിക്കുന്നുണ്ട്. അതിനാൽ പരിശോധന കർശനമാക്കാൻ ആണ് എക്സൈസിന്റെ തീരുമാനം.പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എക്സൈസിനൊപ്പം പൊലീസിന്റെ ശക്തമായ പട്രോളിങ്ങും കാവലും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരും ഉയർത്തുന്ന ആവശ്യം....

MORE IN KERALA
SHOW MORE