സ്കൂളിലെ ക്ലോക്ക് റൂമിൽ തീപിടിത്തം; പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർഥികളുടെ ഫോണടക്കം കത്തി

fire.jpg.image.845.440
SHARE

സ്കൂളിലെ ക്ലോക്ക് റൂമിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് എസ്.ഐ പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികളുടെ മൊബൈൽ ഫോണുകളും ബാഗുകളുമടക്കം കത്തി നശിച്ചു. തിരുവനന്തപുരം ചാല  തമിഴ് സ്കൂളിൽ പിഎസ്.സിയുടെ എസ്.ഐ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. പത്തോളം മൊബൈൽ ഫോണുകളും വാച്ചുകളും തിരിച്ചറിയൽ രേഖകളും പുസ്തകങ്ങളും കത്തി നശിച്ചു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. 

മൊബൈൽഫോൺ പൊട്ടിത്തെറിച്ചതോ പവർ ബാഗുമായി ബന്ധിപ്പിച്ച മൊബൈൽഫോണിൽ നിന്ന് തീപടർന്നതോ ആകാമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 8.10നാണു സംഭവം. പുക ഉയരുന്നത് കണ്ട അധ്യാപകർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.

ഫയർ ഫോഴ്സ് എത്തി തീ കെടുത്തിയതിനാൽ കൂടുതൽ നഷ്ടം ഉണ്ടായില്ല. നൂറിലേറെ ബാഗുകൾ മുറിയിൽ ഉണ്ടായിരുന്നു. ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഡ്രൈവിങ് ലൈസൻസ്, ഇലക്‌ഷൻ ഐ.ഡി കാർഡ്, ആധാർ തുടങ്ങിയ രേഖകൾ കത്തിനശിച്ചതായി ഉദ്യോഗാർഥികൾ പറഞ്ഞു. 

Fire in school's clock room, Chala 

MORE IN KERALA
SHOW MORE