സർക്കാർ ഷെൽട്ടർ ഹോമുകൾ ഇല്ല; തെരുവുനായകളെ ഏറ്റെടുക്കേണ്ട ഗതികേടിൽ പ്രവർത്തകർ

dog-rescue
SHARE

പിടികൂടിയ തെരുവുനായകളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ട ഗതികേടിൽ സന്നദ്ധ പ്രവർത്തകർ. സർക്കാർ ഷെൽട്ടർ ഹോമുകൾ ഇല്ലാത്തതാണ് കാരണം.  ഇതോടെ പിടികൂടിയ തെരുവുനായകളെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സന്നദ്ധപ്രവർത്തകർ. 

അക്രമകാരികളായ തെരുവുനായകളെ പിടിക്കാൻ മരട് നഗരസഭ അധികൃതർ  വിളിച്ചതാണ് പ്രതിക്കിനെ. ഡോഗ് ഷെൽട്ടർ നടത്തുന്ന പ്രതിക്  

രണ്ട് നയകളെ പിടികൂടി. എന്നാൽ പേവിഷബാധ സംശയിക്കുന്ന നായകൾ പ്രതികിൻ്റെ മാത്രം ഉത്തരവാദിത്വമായി.

ഇപ്പൊൾ ഈ നായകളെ ദയ ഫൗണ്ടേഷൻ ഷെൽട്ടറിൽ പാർപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെല്ലായിടത്തും  സമാന അവസ്ഥയാണ്. നായകളെ പിടികൂടുമെന്നും, പഞ്ചായത്തുകളിൽ രണ്ട് ഷെൽട്ടർ ഹോമുകൾ വീതം തുടങ്ങുമെന്നുമായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ ഇത് എങ്ങുമെത്തിയിട്ടില്ല. ഷെൽട്ടർ ഹോം തുടങ്ങും വരെ , പിടികൂടുന്ന നായകളെ എന്ത് ചെയ്യുമെന്ന് കാര്യത്തിൽ  വ്യക്തതയുമില്ല.

MORE IN KERALA
SHOW MORE