അരയ്ക്ക് താഴെ തളർന്നു; തോറ്റു കൊടുക്കാൻ മനസില്ല; ഇനി യാത്ര ലഡാക്കിലേക്ക്

Travel-Ragesh
SHARE

ശരീരം തളര്‍ന്നിട്ടും മനസു തളരാതെ ജീവിതത്തെ പൊസീറ്റിവായി കാണുകയാണ് കാസര്‍കോട് പൊയിനാച്ചി സ്വദേശി രാഗേഷ്. നട്ടെല്ലിനു അര്‍ബുദം ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്നിട്ടും ജീവിതത്തില്‍ തോറ്റു കൊടുക്കാന്‍ രാഗേഷ് തയ്യാറായില്ല. യാത്രകളേറെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന്‍ തന്റെ ശാരീരിക പരിമിതികള്‍ മറികടന്ന് ലഡാക്കിലേക്ക് യാത്ര ചെയ്യാനൊരുങ്ങുകയാണ്.

പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താനാകില്ലന്ന സത്യം മനസിലാക്കിയതോടെ വര്‍ഷങ്ങളോളം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ രാഗേഷ് ഒതുങ്ങി കൂടി.  ജീവിതം വീണ്ടും ആസ്വദിക്കാന്‍ തുടങ്ങിയതോടെ വരുമാനമാര്‍ഗമായി ലോട്ടറി കച്ചവടം ആരംഭിച്ചു.  കിട്ടുന്ന വരുമാനം കൂട്ടിവെച്ച് യാത്രകള്‍ പോയിതുടങ്ങി. രാഗേഷിന്റെ അടുത്ത യാത്ര ഇനി ലഡാക്കിലേക്കാണ്. അതിനൊരു സ്പോണ്‍സറെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് രാഗേഷ്. രാഗേഷിനെ പോലെ ജീവിതയാത്രയില്‍ തളര്‍ന്നു പോയവരോട് ഈ യുവാവിനു പറയാനുള്ളതിങ്ങനെ...

MORE IN KERALA
SHOW MORE