പാർട്ടിയാണ് ആയുധമെന്ന് ഡി രാജ; പ്രതിനിധി സമ്മേളനത്തിന് തുടക്കം

cpi
SHARE

സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻറ പ്രതിനിധി സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാന നേതൃത്വത്തിലെ തർക്കത്തിനിടെ പാർട്ടിയാണ് പ്രധാനമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ഡി.രാജ ഓർമിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ-സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. പ്രായപരിധി സംബന്ധിച്ച ആശയക്കുഴപ്പത്തിൽ കേന്ദ്ര നേതൃത്വം വ്യക്തത വരുത്തും.

സസ്പെൻസിന് വിരാമമിട്ട് മുതിർന്ന നേതാവ് സി.ദിവാകരൻ പതാക ഉയർത്തി. തുടർന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ജനറൽ സെക്രട്ടറി ഡി. രാജ പ്രതിനിധികളെ പാർട്ടിയിലെ ഐക്യം ഓർമിപ്പിച്ചത്. പാർട്ടിയാണ് ആയുധം, പാർട്ടിയാണ് അമ്മ. പാർട്ടിയെ സ്നേഹിക്കണം, വളർത്തണം, ഡി.രാജ ഓർമിപ്പിച്ചു.

കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം തത്വാധിഷ്ഠിതമായി നടക്കണമെന്നും രാജ പറഞ്ഞു. സംസ്ഥാനങ്ങളിലെ ഇടത് ഐക്യം തൃപ്തികരമല്ല. ബി.ജെ.പി 2024 ൽ തോൽപ്പിക്കാൻ പ്രാദേശിക പാർട്ടികൾ ഉൾപ്പടെ ജനാധിപത്യ മതേതര പാർടികളും ഒരുമിക്കണം. കോൺഗ്രസ് നയങ്ങൾ മാറ്റണമെന്നും രാജ പറഞ്ഞു. പ്രായപരിധി സംബന്ധിച്ച കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട് രാജ പിന്നീട് സമ്മേളനത്തിൽ വ്യക്തമാക്കും. രാത്രി രാഷ്ട്രീയപ്രമേയത്തിൽ ഗ്രൂപ്പ് ചർച്ച നടത്തും. നാളെ പൊതുചർച്ചയും. മറ്റന്നാളാണ് പുതിയ സംസ്ഥാന കൗൺസിലിനെതിരഞ്ഞെടുക്കുന്നത്.

MORE IN KERALA
SHOW MORE