
ചാലക്കുടി ആദിവാസി ഊരിലെ വനശ്രീ ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. ഉല്‍പന്നങ്ങള്‍ക്ക് ഇനിമുതല്‍ ചരക്ക് സേവന നികുതി വകുപ്പ് വാങ്ങും. ലക്കി ബില്‍ മൊബൈല്‍ ആപ്പിലെ വിജയികള്‍ക്കു സമ്മാനമായി നല്‍കാണിത്.
ചാലക്കുടി ആദിവാസി കോളനിയിലെ താമസക്കാര്‍ വനശ്രീ ഉല്‍പന്നങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ്. പ്രതിദിനം ഇരുപത്തിയഞ്ചു ഉല്‍പന്നങ്ങള്‍ ചരക്കുസേവന നികുതി വകുപ്പിന് നല്‍കണം. വനത്തില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഉല്‍പന്നങ്ങളാണ് വനശ്രീയുടെ പേരില്‍ പുറത്തിറക്കുന്നത്. കോവിഡിനു മുമ്പ് ഏറെ വിറ്റഴിക്കപ്പെട്ടിരുന്നു. പിന്നീട്, പ്രതിസന്ധിയിലായി. ഇതിനിടെയാണ്, ചരക്കുസേവന നികുതി വകുപ്പ് പുതിയ പദ്ധതിയുമായി സമീപിക്കുന്നത്. നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബില്‍ മൊബൈല്‍ ആപ്പില്‍ പ്രതിദിനം ഇരുപത്തിയഞ്ചു പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ഇതെല്ലാം, വനശ്രീ വിഭവങ്ങളാണ്.
സർക്കാർ സമ്മാനപദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ഉൽപ്പന്നങ്ങൾക്ക് ഇനിയും ഡിമാൻഡ് കൂടുമെന്നാണ് പ്രതീക്ഷ.