അനുമതി നൽകിയിട്ട് രണ്ട് വർഷം; ഇനിയും ആരംഭിക്കാതെ മട്ടാ‍ഞ്ചേരി ജെട്ടിനിര്‍മാണം

water-metro
SHARE

കൊച്ചി വാട്ടര്‍മെട്രോ ഓടി തുടങ്ങാനിരിക്കേ മട്ടാ‍ഞ്ചേരി ജെട്ടിയുടെ നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല. വിദേശികള്‍ ഉള്‍പ്പടെ ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്തുന്നിടത്താണ് ഈ അനാസ്ഥ. 

പൈതൃക സംരക്ഷിത മേഖലയായ മട്ടാഞ്ചേരിയില്‍, വാട്ടര്‍ മെട്രോയുടെ ബോട്ട് ജെട്ടി നിര്‍മാണത്തിനായി, കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ഉള്‍പ്പടെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ജോലികള്‍ തുടങ്ങിയിട്ടില്ല.

മട്ടാഞ്ചേരി ജെട്ടി നിര്‍മിക്കാനായി കരാര്‍ എടുത്ത കമ്പനിക്ക്, മൊത്തം എട്ടെണ്ണത്തിന്റെ ചുമതലയാണുള്ളത്. മറ്റ് ഏഴെണ്ണത്തിന്റെ ജോലികള്‍ തുടരുന്നുണ്ടെങ്കിലും, ഇതുവരെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.  മട്ടാഞ്ചേരി ജെട്ടിയുടെ നിര്‍മാണത്തിനായി പുതിയ ടെന്‍ഡര്‍ വിളിക്കുമെന്ന് KMRL അറിയിച്ചു. അധികൃതരുടെ അന്തിമ അനുമതി ലഭിക്കാത്തതിനാലാണ് മട്ടാഞ്ചേരി ജെട്ടിയുടെ നിര്‍മാണം തുടങ്ങാത്തതെന്നാണ് കരാറുകാരന്റെ വിശദീകരണം. 

MORE IN KERALA
SHOW MORE