അധികൃതരുടെ അനാസ്ഥ; 4 കോടി 87 ലക്ഷത്തിന്റെ വിപണനകേന്ദ്രം നശിക്കുന്നു

marketbuilding
SHARE

വയനാട് മാനന്തവാടിയിൽ വിനോദ സഞ്ചാര വകുപ്പ് നിർമ്മിച്ച വിപണന കേന്ദ്രം പ്രവർത്തനമില്ലാതെ നശിക്കുന്നു. പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോടികൾ മുടക്കി കെട്ടിടങ്ങളുടെ നിർമ്മാണം നടത്തിയത്. 

4 കോടി 87 ലക്ഷം മുടക്കിയാണ്  മാനന്തവാടി വള്ളിയൂർക്കാവിൽ വിനോദ സഞ്ചാര വകുപ്പ് വിപണന കേന്ദ്രം  നിർമ്മിച്ചത്. വള്ളിയൂര്‍കാവിലെ ആറാട്ട് മഹോല്‍സവം നടക്കുന്ന പ്രദര്‍ശന നഗരിയിലാണ് പദ്ധതി. എന്നാൽ നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വിപണന കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയില്ല. 

4 കെട്ടിടങ്ങളിലായി 41 കടമുറികള്‍. പാർക്കിങ് സ്ഥലം. സാംസ്‌കാരിക  പരിപാടികള്‍ നടത്താനുള്ള സൗകര്യവും ഉണ്ട്. അധികൃതരുടെ അനാസ്ഥ കാരണം ഇതെല്ലാം നശിക്കുന്നുവെന്നാണ് പരാതി. പണം ധൂർത്തടിക്കാനുള്ള പദ്ധതി മാത്രമായി വിപണന കേന്ദ്രം മാറിയെന്നാണ്  ആരോപണം. 

MORE IN KERALA
SHOW MORE