ക്ലാസ് മുറിയിൽ ബസും ട്രെയിനും; പുത്തൻ രീതിയുമായി പൂങ്കുളം സ്കൂൾ

bus-train
SHARE

തിരുവനന്തപുരം വെള്ളായണി പൂങ്കുളം സര്‍ക്കാര്‍ എൽ.പി സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് ക്ലാസ്സ്മുറിയില്‍ ബസ്സിലും ട്രെയിനിലും യാത്രചെയ്യുന്ന അനുഭവം ആസ്വദിക്കാം. പത്തുലക്ഷം രൂപ ചെലവിട്ടാണ് പുതുമയാര്‍ന്ന ക്ലാസ്മുറികള്‍ സജ്ജീകരിച്ചത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ രീതി ഏറെ ഇഷ്ടമായി.

ഇത് ഒരുക്ലാസ് മുറിയാണ്. ബസ്സിലും ട്രെയിനിലും ഇരുന്ന പഠിക്കാവുന്ന ക്ലാസ് മുറി. വെള്ളായണി പൂങ്കുളം സര്‍ക്കാര്‍ എൽ.പി സ്കൂളിലാണ് ഈ സംവിധാനം. കുട്ടികള്‍ക്ക് സന്തോഷിക്കാനിനി എന്തുവേണം. കണ്ടുംകേട്ടും പഠിക്കുന്നതിനൊപ്പം അത് അനുഭവിക്കുകയും ചെയ്യാം ഇവിടെ. 

സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍ള്‍പ്പെടുത്തി  പത്തുലക്ഷം രൂപചെലവിട്ടാണ് ഈ ക്ലാസ് മുറി രൂപകല്‍പന ചെയ്തത്. ഇതുപോലെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ പന്ത്രണ്ട് ഇടങ്ങള്‍ വേറെയും സജ്ജീകരിക്കും

MORE IN KERALA
SHOW MORE