60 പിന്നിട്ടവർ ഒത്തൊരുമിച്ചു; ടികെഎം എൻജിനീയറിങ് കോളജിൽ പൂർവവിദ്യാർഥി സംഗമം

tkm
SHARE

ഓര്‍‍മകളിലെക്ക് തിരികെ നടക്കാന്‍  ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ പഴയ വിദ്യാര്‍‍ഥികളെത്തി. അറുപത് വയസുകഴിഞ്ഞവരുടെ സംഘടനയായ ക്ലബ് മില്ലേനിയമൊരുക്കിയ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാര്‍ എസ്.സോമനാഥ് വിശിഷ്ടാതിഥിയായി. 

അറുപത് വയസുപിന്നിട്ട ഇവര്‍ ഒത്തൊരുമിച്ചെത്തി. കഥകള്‍ പറഞ്ഞു. ക്യാംപസ് നാളുകളിലെ ഓര്‍മകള്‍ പങ്കിട്ടു. കഴിഞ്ഞ വര്‍ഷത്തെ വിശേഷങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു. 1962 മുതല്‍ 1985 വരെ ടി.കെ.എംഎന്‍ജിനീയറിങ് കോളജില്‍ പഠിച്ചിറങ്ങിയവരുടെ സംഗമമാണ് കൊച്ചി താജ് ഹോട്ടലില്‍ നടക്കുന്നത്. സംഗമം അറുപത് വയസ് പിന്നിട്ടവരുടേതായിരുന്നെങ്കിലും വിശിഷ്ടാതിഥി 59 കാരനായ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. 1985 മെക്കാനിക്കല്‍ ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം.

400ലധികംഅംഗങ്ങളുണ്ട് ക്ലബ് മിലനിയം എന്ന കൂട്ടായ്മയില്‍. കൂട്ടായ്മയുടെ 13–ാം വാര്‍ഷിക സംഗമമാണ്  ഇന്നലെയും ഇന്നുമായി നടക്കുന്നത്.

MORE IN KERALA
SHOW MORE