വിദ്യാർഥികളെ ഉന്നതപഠനത്തിന് ഒരുക്കി 'വിഷൻ 500'; മാതൃകയായി കോഡൂർ

malappuram
SHARE

വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് പ്രചോദനം നല്‍കുന്ന മലപ്പുറം കോഡൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയാണ്. പദ്ധതിയിലൂടെ ആദ്യവര്‍ഷം തന്നെ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ഉന്നതപഠനത്തിന് അവസരം ലഭിച്ചു.

വിഷന്‍ 500  പേരിട്ട പദ്ധതിയിലൂടെ കോഡൂര്‍ പഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ഥികളെ ഉന്നതപഠനത്തിന് ഒരുക്കുകയാണ്. പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് മികച്ച സര്‍വകലാശാലകള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നുണ്ട്.

സ്വന്തം നാടിന്‍റെ പൈതൃകവും സാധ്യതകളും വിദ്യാര്‍ഥികളെ പഠിക്കാന്‍ കോഡൂരിനെ തൊട്ടറിയാം എന്ന പദ്ധതിയുണ്ട്. ലഹരിക്കെതിരെയുളള പോരാട്ടം വിദ്യാര്‍ഥികള്‍ക്കൊപ്പം അമ്മമാരിലേക്കുമെത്തിക്കാന്‍ ന്നാ ഞാന്‍ ലഹരിയെ തിരിച്ചറിയും എന്ന പദ്ധതി കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നു.

MORE IN KERALA
SHOW MORE