
രണ്ടു വര്‍ഷം നീണ്ട കോവിഡ് മൂലമുണ്ടായ വിരസതകള്‍ക്കു ശേഷം ആദ്യമായി യാത്ര പോയതിന്റെ സന്തോഷത്തിലാണ് കാസര്‍കോട്ടെ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍. ടൂറിസം ദിനത്തില്‍,,, ബെറ്റര്‍ ലൈഫ് ഫൗഡേഷന്റെ ഹാപ്പിനസ് പ്രോഗ്രാമിന്റെ ഭാഗമായാണ് വൃദ്ധസദനത്തിലെ ഇരുപത് അന്തേവാസികളെയും പള്ളിക്കര റെഡ് മൂണ്‍ കടല്‍ത്തീരത്തെത്തിച്ചത്. ഇവര്‍ക്കൊപ്പം കേരള കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളും കൂടെകൂടി.
ഇതുപോലെ പല കാരണങ്ങള്‍ കൊണ്ടും വീട്ടുകാരില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട് പരവനടുക്കത്തെ വൃദ്ധസദനത്തിലെത്തിയവരാണ് ഇരുപതു പേരും. കോവിഡ് വരുത്തിയ നിയന്ത്രണങ്ങള്‍ അവരുടെ വല്ലപ്പോഴുമുണ്ടായിരുന്ന വിനോദങ്ങള്‍ക്ക് വിലങ്ങുതടിയായി. ഒരു യാത്ര പോകണമെന്നവശ്യം അന്തേവാസികള്‍ അറിയിച്ചതോടെ പൂര്‍ണപിന്തുണയുമായി സാമൂഹ്യ സുരക്ഷമിഷനും ബെറ്റര്‍ ലൈഫ് ഫൗഡേഷനുമെത്തി. ടൂറിസം ദിനത്തില്‍ പള്ളിക്കര റെഡ് മൂണ്‍ ബീച്ചിലേക്ക് അവര്‍ യാത്ര തിരിച്ചു.
കടല്‍ കണ്ട ശേഷം വിദ്യാര്‍ഥികളൊടൊപ്പം കളിച്ചും ചിരിച്ചും അവരെല്ലാവരും ഉല്ലസിച്ചു മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്‍ക്കും ദിവസം മുഴുവന്‍ കൂട്ടായി കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളും ഉണ്ടായിരുന്ന ലയണ്‍സ് ക്ലബ്ബും ഡിപിടിസിയും സഹായങ്ങളുമായി ഇവര്‍ക്കൊപ്പം ചേര്‍ന്നു. പരസ്പരം അനുഭവങ്ങള്‍ പങ്കുവെച്ചും വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവിട്ടും അവര്‍ തിരികെ യാത്രയായി. ഇനിയും ഒത്തുകൂടുമെന്ന പ്രതീക്ഷയോട