സ്ത്രീകൾക്കും കുട്ടികൾക്കും ‌രാപ്പാർക്കാൻ സർക്കാരിന്റെ കൂട്

myhouse
SHARE

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ കൊച്ചിയില്‍ തങ്ങാന്‍ സര്‍ക്കാരിന്റെ കൂട്. എന്റെ കൂട് പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ അഭയകേന്ദ്രം എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

സുരക്ഷിതമായ താമസം, അതും സൗജന്യമായി. സ്ത്രീകള്‍ക്കും  പന്ത്രണ്ട് വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്  സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കൂട്. ഇരുപത് കിടക്കകളാണ് അഭയ കേന്ദ്രത്തിലുള്ളത്. പുലര്‍ച്ചെ മൂന്നുമണി വരെ പ്രവേശനം അനുവദിക്കും. രാത്രി 8 മണിക്ക് മുന്‍പായി എത്തുന്നവര്‍ക്ക് കുടുംബശ്രീയുടെ സൗജന്യ ഭക്ഷണവുമുണ്ട്. കാക്കനാട് െഎ.എം. ജി ജംക്്ഷന് സമീപമാണ് കൊച്ചിയിലെ എന്റെ കൂട്. എറണാകുളത്തിന് പുറമേ തിരുവനന്തപുരത്തും കോഴിക്കോട്ടും സംസ്ഥാന സര്‍ക്കാരിന്റെ അഭയ കേന്ദ്രങ്ങളുണ്ട്.

A third shelter as part of my nest project Operation started in Ernakulam

MORE IN KERALA
SHOW MORE