പിഎഫ്ഐക്ക് കുരുക്ക് മുറുക്കുന്നു; ഓഫിസുകൾ അടച്ചുപൂട്ടി

pficlosing
SHARE

നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി സംസ്ഥാനത്ത് ശക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ  കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് പൂട്ടി, നോട്ടീസ് പതിച്ചു. നടപടികളില്‍ സംസ്ഥാന സര്‍ക്കാരിന് മെല്ലപ്പോക്ക് സമീപനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഹർത്താലിനിടെ കോഴിക്കോട് കല്ലായിയിൽ ലോറിക്ക് കല്ലെറിഞ്ഞ മൂന്ന് പി.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 

എന്‍ഐഎയുടെ നേതൃത്വത്തിലുള്ള സംഘമാണ് മീഞ്ചന്തയിെല സംസ്ഥാന കമ്മറ്റി ഓഫീസായ യൂണിറ്റിഹൗസ് അടച്ചുപൂട്ടാന്‍ എത്തിയത്.  ഒന്നാം നില പൂട്ടിയതിനാൽ ഗേറ്റ് അഗ്നിശമനസേനയുടെ സഹായത്തോടെ മുറിച്ചു നീക്കി. ഓഫിസില്‍ പരിശോധന നടത്തിയ ശേഷമാണ് സംഘം നോട്ടീസ് പതിച്ച് മടങ്ങിയത്. 

നാദാപുരത്തെ പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരിലുള്ള പിഎഫ്ഐ ഓഫിസും വടകര സോഷ്യല്‍ സര്‍വീസ് ട്രസ്റ്റ്  എന്ന പേരില്‍ വടകര ടൗണില്‍ പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫിസും  പൂട്ടി. തണ്ണീര്‍ പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫിസില്‍ പൊലിസ് നോട്ടീസ് പതിപ്പിച്ചു. ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, കാസര്‍കോട്, മലപ്പുറം, മാനന്തവാടി അടക്കമുള്ള പതിനഞ്ച് ഓഫിസുകളും പരിശോധനയ്ക്ക് ശേഷം പൂ‍ട്ടി. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് മെല്ലെപ്പോക്ക് ആണെന്ന് ബിജെപി ആരോപിച്ചു.  നടപടികൾ നിയമപരമാവണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് കെ. സുരേന്ദ്രന്‍. 

അതിനിടെ ഹര്‍ത്താല്‍ ആക്രമണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായിയിൽ ലോറിക്ക് കല്ലെറിഞ്ഞ നൈനാൻ വളപ്പ് സ്വദേശി മുഹമ്മദ് അമീൻ, ചക്കുംകടവ് സ്വദേശി മുഹമ്മദ് യാസിൻ, പെരുമണ്ണ സ്വദേശി മുഹമ്മദ് റാഫി  എന്നീ മൂന്ന് പി.എഫ്.ഐ പ്രവർത്തകരെയാണ് പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ അടച്ചുപൂട്ടുന്ന നടപടി വരും ദിവസങ്ങളിലും തുടരും. 

After the ban, the action against the Popular Front was intensified in the state. Popular Front state committee office locked

MORE IN KERALA
SHOW MORE