ചിട്ടയായ പരിശീലനം; ഉദ്യോഗാർഥികൾക്ക് സായുധസേനകളിൽ ജോലി ഉറപ്പാക്കാൻ കണ്ണൂർ

Nattusoothram
SHARE

പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സായുധ സേനകളിലേക്കുള്ള പ്രവേശനത്തിന് വഴി ഒരുക്കുകയാണ് കണ്ണൂർ ജില്ല പഞ്ചായത്ത്. ജില്ലയിലെ തിരഞ്ഞെടുത്ത  350 ഓളം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷത്തെ  ചിട്ടയായ പരിശീലനം നൽകുന്നത് . ശാരീര – മാനസിക ക്ഷമത ഉറപ്പുവരുത്തിയുള്ള പരിശീലനം വിദഗ്ദരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ്.

രാവിലെയും വൈകുന്നേരവുമായി രണ്ട് നേരങ്ങളിലാണ് പരിശീലനം. വീട്ടിൽ പോയി വരാൻ ബുദ്ധിമുട്ടുള്ളവർക്ക് താമസം ഭക്ഷണവും ജില്ല പഞ്ചായത്ത് ഒരുക്കുന്നു. കഠിന പ്രയത്നത്തിലൂടെ ജോലി നേടുമെന്ന ആത്മവിശ്വാസമാണ് എല്ലാവരുടെയും മുഖങ്ങളിൽ .

പൊലീസ് കരസേന ഫോസ്റ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേയ്ക്കാണ് പരിശീലനം, ഇതനുസരിച്ച്  പരീശീലനത്തിന്‍റെ  സ്വഭാവവും വ്യത്യസ്തമാണ്  ജനകീയ ആസൂത്രണത്തിന്‍റെ  ഭാഗമായാണ് കണ്ണൂർ ജില്ല പഞ്ചായത്ത്  പദ്ധതി നടപ്പിലാക്കുന്നത്

MORE IN KERALA
SHOW MORE