
കോവിഡിനെ തുടര്‍ന്ന് തളര്‍ന്ന കൊച്ചിയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ആശയങ്ങളുമായി വിവിധ കൂട്ടായ്മകള്‍ രംഗത്ത്. ചാവറ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കേരളീയ കലാരൂപങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. കൊച്ചി മെട്രോയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ജവഹര്‍ലാല്‍ നെഹ്റു മെട്രോ സ്റ്റേഷനായിരുന്നു കേരളീയ കലകളുടെ സംഗമഭൂമി. കൊച്ചിയുടെ തെരുവുകളെ ത്രസിപ്പിച്ച് കേരള കലാരൂപങ്ങള്‍ നിറഞ്ഞാടി. സുഭാഷ് പാര്‍ക്ക് മുതല്‍ മറൈന്‍ ഡ്രൈവ് വരെ നീണ്ട ഘോഷയാത്ര കൗതുകകാഴ്ചയായി. ഒരു ഡസനിലേറെ കലാരൂപങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. ലോക ടൂറിസം ദിനത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, ഡിടിപിസി, വേള്‍ഡ് മലയാളി കൗണ്‍സിലും പരിപാടിയില്‍ പങ്കാളികളായി.