ഭീകരസംഘടനകളില്‍ േചരാന്‍ പ്രേരിപ്പിച്ചു; പിഎഫ്ഐക്കെതിരെ ഗുരുതര ആരോപണം

pfi
SHARE

യുവാക്കളെ അല്‍ ഖയിദ, ലഷ്ക്കറെ തയ്ബ, ഇസ്‍ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകളില്‍ േചരാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചുവെന്ന് എന്‍െഎഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി തുടരുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കേരള പൊലീസ് മേധാവിയുമായി ഈ മാസം ആദ്യം സംസാരിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പിഎഫ്െഎയെ നിരോധിക്കാന്‍ എന്‍െഎഎ ആവശ്യപ്പെട്ടേക്കും.

ഇന്ത്യയില്‍ ഇസ്‍ലാമിക ഭരണസ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് മനോരമന്യൂസിന് ലഭിച്ച എന്‍െഎഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണം. സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു പ്രതികളുടെ ആശയവിനിമയം. ഉന്നതതല ഗൂഢാലോചന നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദ പ്രവര്‍ത്തനത്തിന് പിഎഫ്െഎ ശ്രമിക്കുന്നതിന് തെളിവുണ്ടെന്ന് എെഎഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഭീകരസംഘടനയായ ലഷ്ക്കറെ തയ്ബയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദ് റസിസ്റ്റന്‍റ് ഫോഴ്സ് എന്ന സംഘടനയുടെ കമാന്‍ഡര്‍ സജാദ് ഗുള്‍ ഉള്‍പ്പെട്ട കേസിലാണ് കേരളത്തില്‍ നിന്നുള്ള എട്ട് നേതാക്കളെ അറസ്റ്റുചെയ്തത്. െഎഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. ഈ സന്ദര്‍ശനവേളയിലാണ് സംസ്ഥാന പൊലീസ് മേധാവിയുമായി പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കത്തെക്കുറിച്ച് ഡോവല്‍ സംസാരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എന്‍െഎഎ ഡിജി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കും. 2017ലും നിരോധനത്തിനായുള്ള നീക്കം എന്‍െഎഎ നടത്തിയിരുന്നു.

MORE IN KERALA
SHOW MORE