അതിക്രമങ്ങളുടെ ഹർത്താൽ പകൽ; തെരുവ് ഭരിച്ച കയ്യൂക്കുകൾ

harhtal
SHARE

വലിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ ഒരു ഹർത്താൽ ആഹ്വാനം ചെയ്യപ്പെടുന്നു. ഹർത്താൽ ആഘോഷമാക്കുന്ന നാട്ടിൽ പക്ഷെ കടകൾ തുറക്കുന്നു, കെഎസ്ആർടിസി സർവീസ് നടത്തുന്നു, സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നു. അടുത്ത കാലത്തൊന്നും കേട്ടു പരിചയമില്ലാത്ത വിധം ഹർത്താലനുകൂലികളായ പോപ്പുലർ സംഘം തെരുവിൽ അക്രമം അഴിച്ചുവിടുന്നു. മിന്നൽ ഹർത്താലുകൾ നിരോധികപ്പെട്ട സംസ്ഥാനത്ത് മിന്നൽ ഹർത്താലിൽ നാടുനീളെ അക്രമം.  കല്ലേറ്, ബോംബേറ്, കടകൾ അടിച്ചു തകർക്കൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ അക്രമം.  സ്വകാര്യ വാഹനങ്ങൾക്ക് നേരെ കല്ലേറ്, ഹർത്താലനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ ഒരു പകൽ.

MORE IN KERALA
SHOW MORE