‘ബേജാറാകണ്ട; ഇത് എസ്ഡിപിഐ– സിപിഎം തല്ലുമാല’: പരിഹസിച്ച് റബ്ബ്

rabb-sdpi-cpm
SHARE

എസ്ഡിപിഐയെയും സിപിഎമ്മിനെയും രൂക്ഷമായി കടന്നാക്രമിച്ച് മുൻ മന്ത്രി പി.കെ അബ്ദു റബ്ബ്.  യുഡിഎഫിനെ പലയിടങ്ങളിലും തദ്ദേശഭരണത്തിൽ നിന്നും താഴെയിറക്കാൻ സിപിഎം എസ്ഡിപിഐയുടെ പിന്തുണ വാങ്ങിയ കാര്യങ്ങൾ നിരത്തിയാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. കാര്യ കാരണങ്ങൾ രണ്ടുപാർട്ടിക്കാരോടും വിശദീകരിക്കുന്ന അദ്ദേഹം ഒടുവിൽ എല്ലാവരോടും ഇരു പാർട്ടിയെയും പരിഹസിച്ചും ഒരു കാര്യം വ്യക്തമാക്കുന്നു. ‘ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നതു പോലെ എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും തമ്മിൽ നടക്കുന്നതും മറ്റൊരു തല്ലുമാലയാണ്..! ആരും ബേജാറാകണ്ട.’ അദ്ദേഹം കുറിച്ചു.

കുറിപ്പ് വായിക്കാം:

സഖാക്കളെ! നിങ്ങൾക്കോർമ്മയുണ്ടോ എന്നറിയില്ല, എന്നാലും ചോദിച്ചു പോവുകയാണ്. വെമ്പായത്ത്, ഈരാറ്റുപേട്ടയിൽ, പത്തനംതിട്ടയിൽ, പറപ്പൂരിൽ, കൊണ്ടോട്ടിയിൽ... അങ്ങനെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ എസ്ഡിപിഐയുടെ വരെ പിന്തുണ വാങ്ങിയത് നിങ്ങളല്ലേ..! നിങ്ങൾക്കു വേണ്ടത് കേവലം തെരഞ്ഞെടുപ്പുകളിലെ താത്ക്കാലിക ലാഭം മാത്രമാണ്. ചില സഖാക്കളിൽ  നിന്നും ഇപ്പോൾ അണപൊട്ടിയൊഴുകുന്ന എസ്ഡിപിഐ രോഷം കണ്ടപ്പോൾ അറിയാതെ ചോദിച്ചു പോയതാണ്. 

ഇനി എസ്ഡിപിഐക്കാരോടാണ്! ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വേട്ടയും, മുസ്ലിം വിരുദ്ധതയും പറഞ്ഞാണല്ലോ സമരങ്ങളും ഹർത്താലുമൊക്കെ നടത്തുന്നത്. അടുത്തൊരു തെരഞ്ഞെടുപ്പ് വന്നാൽ മാത്രം പോരെ, നിങ്ങളിതൊക്കെ മറക്കില്ലേ...! എത്ര റൗണ്ട് അടികൊണ്ടാലും കാക്കത്തൗബയും ചൊല്ലി..ചിലയിടങ്ങളിൽ പരസ്യമായി സ്റ്റേജിലിരുന്നും, ചിലയിടങ്ങളിൽ രഹസ്യമായി അടുക്കള വഴിയും നിങ്ങൾ സി.പി.എമ്മിനു വേണ്ടി പണിയെടുക്കില്ലേ... വോട്ടുകൾ മറിക്കില്ലേ..! മുന്നണികൾ ഏതാവട്ടെ, സാമ്പാറാവട്ടെ, ബിരിയാണിയാവട്ടെ, എസ്ഡിപിഐ ഇല്ലാതെ സിപിഎമ്മിനും സിപിഎം ഇല്ലാതെ എസ്ഡിപിഐക്കും ഒരാഘോഷവുമില്ല.

ഇനി എല്ലാവരോടുമാണ്! ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നതു പോലെ എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും തമ്മിൽ നടക്കുന്നതും മറ്റൊരു തല്ലുമാലയാണ്..! ആരും ബേജാറാകണ്ട.

MORE IN KERALA
SHOW MORE