വർക്കലയിൽ ഒന്നരവയസുകാരിയെ തെരുവുനായ കടിച്ചു; പരുക്ക്

varkala
SHARE

തിരുവനന്തപുരം വര്‍ക്കലയില്‍ ഒന്നരവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. ഇലകമണ്‍ സ്വദേശിനി താജുനിസയുടെ മകള്‍ നൂറ ഹുദായുടെ കാലിലാണ് നായ കടിച്ചത്. താജുനീസ വീടിന്‍റെ വരാന്തയിലിരുന്ന് കുട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്നെത്തിയ നായ ആക്രമിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച താജുനീസയുടെ മാതാവിനെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.

MORE IN KERALA
SHOW MORE