പൊലിസിനും സിപിഎമ്മിനും ആശ്വാസം; 'ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണം'

cpm
SHARE

എ.കെ.ജി സെന്‍റര്‍ ആക്രമണകേസില്‍ യൂത്ത് കോണ്‍ഗ്രസുകാരനെ അറസ്റ്റ് ചെയ്തതോടെ പൊലീസിനും സിപിഎമ്മിനും ആശ്വാസം. ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. അറസ്റ്റിലായ ജിതിന്‍ നിരപരാധിയെന്നും രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ ശോഭകെടുത്താനുള്ള ശ്രമമാണെന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം.

എകെജി െസന്‍റര്‍ ആക്രമണം കഴിഞ്ഞതിനുശേഷമുള്ള മൂന്നുമാസക്കാലവും പ്രതിയെ പിടിക്കാത്തതിന് മറുപടി പറയേണ്ടി വന്നത് സിപിഎം നേതാക്കളായിരുന്നു. പൊലീസ് പ്രതിയെപിടിക്കുമെന്ന ശുഭപ്രതീക്ഷയായിരുന്നു പലപ്പോഴും നേതാക്കളുടെ മറുപടി. അറസ്റ്റ് നീണ്ടുപോകും തോറും സിപിഎമ്മിന്‍റെ നാടകമെന്ന പ്രതിപക്ഷ ആരോപണത്തിന്‍റെ മൂര്‍ച്ചയും കൂടി. ഒടുവില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതോടെ തിരിച്ചടിക്കുകയാണ് സിപിഎം. അന്വേഷണം ശരിയായ ദിശയിലായതിനാലാണ് അറസ്റ്റുണ്ടായതെന്ന് എം.വി.ഗോവിന്ദന്‍.

അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജിതിന്‍ കേസില്‍ പ്രതിയല്ലെന്നുപറഞ്ഞ് കെ.സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ചു. അറസ്റ്റ് തിരക്കഥയുടെ ഭാഗമെന്നും രാഹുലിന്‍റെ യാത്രയോടുള്ള അസ്വസ്ഥതയാണ് കാരണമെന്നും യൂത്ത് കോണ്‍ഗ്രസ്.

MORE IN KERALA
SHOW MORE