തലകറങ്ങി വീണ യുവാവിന്റെ മോതിരം മോഷ്ടിച്ചു; അയൽവാസി പിടിയിൽ

neighbor-20
SHARE

തലകറങ്ങി വീണ യുവാവിന്റെ സ്വർണമോതിരം മോഷ്ടിച്ച കേസിൽ അയൽവാസി പൊലീസ് പിടിയിലായി. കൊല്ലം എഴുകോൺ സ്വദേശി ബിജുവാണ് അറസ്റ്റിലായത്. സെപ്റ്റംബർ എട്ടിനായിരുന്നു സംഭവം. ടെക്നിക്കൽ സ്കൂളിന് അടുത്തുള്ള കടയിൽ ഇരിക്കുകയായിരുന്ന അനന്തുവിന്റെ ഒരുപവൻ തൂക്കമുള്ള മോതിരമാണ് നഷ്ടമായത്. ബിജുവും ഒപ്പം ഉണ്ടായിരുന്നു.

അടഞ്ഞു കിടന്ന കടയുടെ പുറത്ത് ഇരുവരും ഇരിക്കുന്നതിനിടയിലാണ് അനന്തു തലചുറ്റി വീണു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടപ്പെട്ടതായി മനസിലായത്. ഒപ്പമുണ്ടായിരുന്ന ബിജുവിനെ സംശയിച്ചെങ്കിലും തെളിവില്ലാതിരുന്നതിനാൽ നിരീക്ഷണം തുടർന്നു. ബിജു പണം ധൂർത്തടിക്കുന്നത് തുടർന്നുള്ള ദിവസങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അനന്തു പൊലീസിൽ പരാതി നൽകിയത്. പൊലീസ് ചോദ്യം ചെയ്യലിൽ ബിജു കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

MORE IN KERALA
SHOW MORE