ഓണകിറ്റിൽ 13 ഇനങ്ങൾ; വിതരണോദ്ഘാടനം തിങ്കളാഴ്ച

onam-kit
SHARE

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണോദ്ഘാടനം തിങ്കളാഴ്ച. സെപ്റ്റംബർ ഏഴുവരെ വിവിധ വിഭാഗങ്ങൾക്ക് റേഷൻ കടകൾ വഴി കിറ്റ് വിതരണം. 87 ലക്ഷം കാർഡുടമകൾ ഓണക്കിറ്റ് വാങ്ങുമെന്നാണ് പ്രതീക്ഷ. ഓണത്തിന് ശേഷം കിറ്റ് വിതരണമുണ്ടായിരിക്കില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 

  

വെളിച്ചെണ്ണ, പഞ്ചസാര, ഉപ്പ്, നെയ്യ്, അണ്ടിപ്പരിപ്പ്, തേയില, തുവരപ്പരിപ്പ് തുടങ്ങി 13 ഇനങ്ങളും തുണിസഞ്ചിയും ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്. 22നാണ് ഉദ്ഘാടനമെങ്കിലും വിതരണം തുടങ്ങുന്നത് 23നാണ്. ആദ്യ രണ്ടുദിനം മഞ്ഞ കാർഡ് ഉടമകൾക്കാണ്. 25 മുതൽ 27 വരെ പിങ്ക് കാർഡ് ഉടമകൾക്കും 29 മുതൽ 31 വരെ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ ഒന്ന് മുതൽ മൂന്ന് വരെ വെള്ള കാർഡ് ഉടമകൾക്കും വിതരണം ചെയ്യും. വാങ്ങാൻ വിട്ടുപോയവർക്ക് ഏഴുവരെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ട് എത്തിക്കും. കിറ്റിന് പുറമേ മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും എല്ലാ മുൻഗണനേതര കാർഡുടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിലും നൽകും. ഓണത്തിന് അരിവില കൂടാൻ സാധ്യതയുണ്ടെന്നും അത് പിടിച്ചുനിർത്താൻ സ്്പ്ളൈക്കോ ഇടപെടൽ തുടങ്ങിയിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 

MORE IN KERALA
SHOW MORE