37 വർഷങ്ങൾക്ക് മുൻപ് മകൾ മരിച്ച അതേ സ്ഥലത്ത് അച്ഛനും ദാരുണാന്ത്യം; വിഡിയോ

kottayam-accident
SHARE

37 വർഷങ്ങൾക്ക് മുൻപ്, അപകടത്തില്‍ മകൾ മരിച്ച അതേസ്ഥലത്ത് പിതാവിനും ദാരുണാന്ത്യം. കോട്ടയം തെള്ളകത്താണ് സംഭവം. തെള്ളകം സ്വദേശിയായ എം.കെ.ജോസഫാണ് കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസും, സ്കൂട്ടറും കൂട്ടിയിടിച്ച് മരിച്ചത്. 1985 ൽ ജോസഫിന്റെ മകൾ ജോയ്സ്, റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇതേസ്ഥലത്തുവച്ച് കാർ ഇടിച്ച് മരിച്ചത്. 

തെള്ളകം സ്വദേശിയായ എം. കെ. ജോസഫ് മരിച്ചത്. ഇന്നലെ രാത്രി 9:10 ന് തെള്ളകം ഹോളിക്രോസ് സ്കൂളിന് സമീപത്തെ ചെറിയ റോഡിൽ നിന്ന് താഴേക്ക് സ്കൂട്ടറിൽ എത്തിയ ജോസഫ് കെ. എസ്.ആർ. ടി. സി ബസുമായി കൂട്ടി ഇടിച്ചു. 1985 ൽ ജോസഫിന്റെ മകൾ ജോയ്സ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് ഇതേ സ്ഥലത്ത് വെച്ചായിരുന്നു മരിച്ചത്. റിട്ട. സർവേ സൂപ്രണ്ടും ലോഡ്ജ് ഉടമയുമാണ് ജോസഫ്

MORE IN KERALA
SHOW MORE