കൈപ്പുണ്യത്തിൽ മാറ്റുരക്കാൻ അത്തം പത്ത് രുചി; ആവേശം തിളച്ചുമറിഞ്ഞ് അവസാനഘട്ട ഓഡിഷൻ

athampathuruchi-02
SHARE

മഴവില്‍ മനോരമ ഒരുക്കുന്ന അത്തം പത്ത് രുചിയുടെ അവസാനഘട്ട ഓഡിഷന്‍ കോഴിക്കോട് നടന്നു. മലബാറിലെ രുചി വൈവിധ്യം മാറ്റുരച്ച മല്‍സരത്തില്‍ കോഴിക്കോട് സ്വദേശിനി ഷര്‍ജില റിയാസ് ജേതാവായി. പത്ത് മല്‍സരാര്‍ഥികള്‍, പത്ത് പായസക്കൂട്ടുകള്‍, രൂചിഭേദങ്ങളുടെ അത്തച്ചമയം. മഴവില്‍ മനോരമയുടെ അത്തം പത്ത് രുചി വേദിയില്‍ വിരിഞ്ഞത് ആവേശപ്പൂരം. വാശി തിളച്ച മല്‍സരത്തിനൊടുവില്‍ ദശപുഷ്പ കായത്തോട് പായസത്തിലൂടെ രുചിപ്പെരുമയ്ക്ക് കോഴിക്കോടിന്റെ സ്വന്തം ഷര്‍ജിലയ്ക്ക് ജയം. മധുരത്തിനൊപ്പം ഔഷധഗുണവുമായിരുന്നു ഷര്‍ജിലയുടെ പായസത്തിന്റെ സവിശേഷത. പ്രീതി ഏരിയ സെയില്‍സ് മാനേജര്‍ വി.എം ശബരീനാഥ് , മില്‍ക്കി മിസ്റ്റ് പ്രീമിയം ഡെയ്റി പ്രൊഡക്ട്സ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജര്‍ എം സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. പ്രീതി പ്രധാന സ്പോണ്‍സറായ മല്‍സരത്തില്‍ ഒക്സിജന്‍ ഡിജിറ്റല്‍ എക്സ്പേട്ടും മില്‍ക്കി മിസ്റ്റ് പ്രീമിയം ഡെയ്റി പ്രൊഡക്ട്സും സഹ സ്പോണ്‍സര്‍മാരാണ്

MORE IN KERALA
SHOW MORE