വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയ പതാക; ഹർ ഘർ തിരെംഗ ഏറ്റെടുത്ത് പ്രവാസി

big-flag-02
SHARE

വീട്ടുമുറ്റത്ത് കൂറ്റൻ ദേശീയ പതാക സ്ഥാപിച്ച് പ്രവാസി മലയാളി. മലപ്പുറം മഞ്ചേരി എളങ്കൂർ സ്വദേശി പുളിയംമ്പറ്റ ശങ്കറാണ് ആദ്യമായി വിട്ടുമുറ്റത്ത് പതാക ഉയർത്താന്‍ കിട്ടിയ അവസരത്തെ ആഘോഷമാക്കിയത്. 9 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുണ്ട് കൂറ്റന്‍ ദേശീയ പതാകയ്ക്ക്. 3:2 അനുപാതത്തിലാണ് ദേശീയ പതാക നിർമ്മിച്ചിരിക്കുന്നത്. പതാകയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൂഗിളിൽ നോക്കി മനസിലാക്കി. തുടർന്ന് സുഹൃത്തായ തയ്യൽക്കടക്കാരനെ തയ്ക്കാൻ ഏൽപ്പിച്ചു. മധ്യ ഭാഗത്തായി അശോക ചക്രവും വരപ്പിച്ചു. മൂന്ന് ദിവസത്തെ അധ്യാനമുണ്ട് ഈ കുറ്റൻ ദേശീയ പതാകക്ക് പിന്നിൽ. ദേശീയ പതാക നാട്ടിൽ ചർച്ചയായതോടെ ഒട്ടേറെ പേരാണ്‌ കാണാനും ഫോട്ടോയെടുക്കാനുമായി എത്തുന്നത്. കാണാനെത്തുന്നവർക്കെല്ലാം മധുരം നൽകിയാണ് മടക്കി അയക്കുന്നത്.

MORE IN KERALA
SHOW MORE