ഇവിടെ എന്നും ത്രിവർണം; വ്യത്യസ്തരായി പടിഞ്ഞാറ്റുംമുറി ഒാര്‍ഫനേജ്

Flag-Uniform
SHARE

സ്വാതന്ത്രദിനമല്ലെങ്കിലും മലപ്പുറം പടിഞ്ഞാറ്റുംമുറി ഒാര്‍ഫനേജ് യുപി സ്കൂളില്‍ എത്തിയാല്‍ നിറയെ ത്രിവര്‍ണമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി സ്കൂളിലെ വിദ്യാര്‍ഥികളുടെ യൂണിഫോം തന്നെ ത്രിവര്‍ണത്തിലാണ്.

എഴുപത്തഞ്ചാം സ്വാതന്ത്ര ദിനാഘോഷം നിറപ്പകിട്ടാക്കാന്‍ സ്കൂളിന് കൂടുതല്‍ ഒരുക്കങ്ങള്‍ ഒന്നും ആവശ്യം വന്നില്ല. ആഴ്ചയില്‍ രണ്ടും ദിവസം പെണ്‍കുട്ടികള്‍ അണിയുന്ന ത്രിവര്‍ണ്ണ നിറമുളള യൂണിഫോ ധരിച്ചു വന്നതോടെ തന്നെ സമൃദ്ധമായി. സ്കൂളിലെ പെണ്‍കുട്ടികള്‍ക്ക് കുങ്കുമ നിറമുളള ഷാളും വെളള ടോപ്പും പച്ച ബോട്ടവുമാണ് വേഷം. പതിറ്റാണ്ടുകള്‍ക്കിടെ സ്കൂള്‍ യൂണിഫോമിന്‍റെ കാര്യത്തില്‍ പുതിയ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ത്രിവര്‍ണ്ണ നിറമുളള യൂണിഫോം എന്നും ഭാഗമാക്കി. ഏതു തിരക്കില്‍ പോയാലും ദേശീയപതാകയുടെ നിറമണിഞ്ഞ വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ എളുപ്പമാണന്നാണ് അധ്യാപകരുടേയും സാക്ഷ്യം.

MORE IN KERALA
SHOW MORE