സമരചരിതം തോൽപ്പാവക്കൂത്തിലൂടെ; ദേശസ്നേഹം നിറച്ച് പാവകളി

Doll-Drama
SHARE

ദേശസ്നേഹവും സ്വാതന്ത്ര്യ സമരത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും തോല്‍പ്പാവക്കൂത്തിലൂടെ അരങ്ങിലേക്ക്. ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായാണ് വിവിധ വേദികളില്‍ പാവക്കൂത്തിലൂടെ കലാകാരന്‍മാര്‍ ദേശസ്നേഹം നിറയ്ക്കുന്നത്. തോല്‍പാവക്കൂത്തും മൃദു എന്ന വാദ്യകലാരൂപവും സമന്വയിപ്പിച്ച് രാമചന്ദ്ര പുലവരും കുഴൽമന്ദം രാമകൃഷ്ണും ചേര്‍ന്നാണ് പാവനാടകം രൂപപ്പെടുത്തിയത്. 

1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള ആദ്യ യുദ്ധം. ഇന്ത്യൻ ജീവിത സംസ്കാരം. മഹാത്മാഗാന്ധി വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. സത്യഗ്രഹത്തിന്റെ ശക്തി രാജ്യത്തിന് ഓർമ്മപ്പെടുത്തുന്നത്. സമ്പൂർണ സ്വരാജിനായുള്ള ലോകമാന്യ തിലകന്റെ ആഹ്വാനം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ആസാദ് ഹിന്ദ് ഫൗജിന്റെ ഡൽഹി മാർച്ച്. ഡൽഹി ചലോയുടെ മുദ്രാവാക്യം, ജാലിയൻവാലാബാഗ്, ക്വിറ്റ് ഇന്ത്യ,  ഇന്ത്യാവിഭജനം, വാഗൺ ട്രാജഡി തുടങ്ങി സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാന സന്ദർഭങ്ങൾ പ്രമേയമാണ്. പാവക്കൂത്തിലൂടെ ദേശഭക്തിയെ ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് രാമചന്ദ്ര പുലവരുടെയും സംഘത്തിന്റെയും ആവിഷ്കാരം. 

ദേശസ്നേഹത്തെ ആസ്പദമാക്കി കുഴൽമന്ദം രാമക്യഷ്ണൻ എഴുതിയ ഉയരും പതാക, എഴുപത്തഞ്ചാണ്ട് തുടങ്ങിയ അഞ്ച് ഗാനങ്ങളും പാവക്കൂത്തിന്റെ ഭാഗമായി ദൃശ്യവല്‍ക്കരിച്ച് അവതരിപ്പിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ തെരഞ്ഞെടുത്ത വേദികളില്‍ സംസ്ഥാനത്താകമാനം ഫ്യൂഷന്‍ പാവനാടകം അരങ്ങേറും.

MORE IN KERALA
SHOW MORE