റോഡരികില്‍ രക്തംവാര്‍ന്ന നിലയില്‍ യുവാവ്; പരിസരവാസിയെ കാണാനില്ല; ദുരൂഹത

vadakara
SHARE

വടകര കൈവേലിയില്‍ യുവാവിനെ റോഡരികില്‍ രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയേറുന്നു. യുവാവ് വീണുകിടന്ന സ്ഥലത്തിനു സമീപത്തുള്ള ഒരാളെ ഇതിനുശേഷം കാണാനില്ലെന്നാണ് പൊലിസ് പറയുന്നത്. അതേസമയം ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിഷ്ണുവിനെ ചോരവാര്‍ന്ന നിലയില്‍ കൈവേലിയിലെ റോഡരികില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് 

ഡോക്ടര്‍മാരുടെ മൊഴിയില്‍ നിന്നാണ് ഇത് അപകടത്തിലൂടെ ഉണ്ടായ പരുക്കല്ലെന്ന് പൊലിസിന് വ്യക്തമായത്. തുടര്‍ന്നാണ് കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. വിഷ്ണുവിനെ കണ്ടെത്തിയ റോഡരികിലും സമീപ പ്രദേശങ്ങളിലും പൊലിസ് പരിശോധന നടത്തി. ഈ പ്രദേശത്തുനിന്ന് കാണാതായ ഒരാളെ കേന്ദ്രീകരിച്ചാണ് നിലവില്‍  അന്വേഷണം നടക്കുന്നത്.ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലിസ് അന്വേഷിക്കുന്നുണ്ട്..വധശ്രമത്തിനാണ് നിലവില്‍ കേസ്. തലയ്ക്ക്  അടിയേറ്റതിന് സമാനമായ പരുക്കാണുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലുളള വിഷ്ണു അബോധാവസ്ഥയിലാണ് .ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ മൊഴിയെടുക്കാന്‍ കഴിയുകയുള്ളൂ. 

MORE IN KERALA
SHOW MORE