വാഹനങ്ങളുടെ രേഖകളിൽ തിരിമറി, പ്രത്യേക സോഫ്റ്റ്​വെയർ; വൻസൈബർ തട്ടിപ്പ്

vehicle
SHARE

വാഹന പരിശോധന മാനദണ്ഡങ്ങൾ അട്ടിമറിച്ച് രേഖകളിൽ തിരിമറി നടത്തുന്ന സൈബർ തട്ടിപ്പ് സംഘങ്ങൾ സംസഥാനത്ത് വ്യാപകമാകുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പുക പരിശോധന സർട്ടിഫിക്കറ്റുകൾ നൽകുന്നത് വാഹനങ്ങൾ കാണുകയോ പരിശോധിക്കുകയോ ചെയ്യാതെ. സമാന്തര സോഫ്റ്റ് വെയർ ഉപയോഗിച്ച് വിവരങ്ങളിൽ തിരിമറി നടത്തിയും തട്ടിപ്പ്. 

19 വർഷം പഴക്കമുള്ള ബൈക്കിന് കളമശേരിയിലെ ബിഎസ് പുക പരിശോധന കേന്ദ്രം ഓഗസ്റ്റ് മൂന്നിന് നൽകിയ സർട്ടിഫിക്കറ്റാണിത്. രേഖ പ്രകാരം കാർബൺ മോണോക്സൈഡിന്റെ അളവ് 0.21 ശതമാനം. ഹൈഡ്രോകാർബണിന്റെ അളവ് 152.93. അനുവദനീയ അളവിനെക്കാൾ താഴെയായതിനാൽ വായു മലിനീകരണം അശേഷം ഇല്ല. ഇതിലെന്ത് തട്ടിപ്പെന്നല്ലെ, തട്ടിപ്പ് ബോധ്യപ്പെടാൻ ആ കളമശേരി പൊലീസ് സ്റ്റേഷൻ വരെ പോകണം. 

അപകടഞ്ഞെ തുടർന്ന് ടയറും മറ്റു ഭാഗങ്ങളും നാലു വഴിക്കായ ബൈക്ക് ഒന്നനങ്ങാൻ പോലുമാകാതെ വർഷങ്ങളായി സ്റ്റേഷൻ മുറ്റത്ത് ഈ കിടപ്പാണ്. നമ്പർ പ്ലേറ്റിന്റെ ഫോട്ടോയും പണവും നൽകിയപ്പോൾ മിനിറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റ് റെഡി. മലിനീകരണം സംബന്ധിച്ച അളവുകൾ തിരിമറി നടത്താൻ പ്രത്യേക സോഫ്റ്റ് വെയർ തന്നെ തയാറാക്കിയിട്ടുണ്ട്. കേരളത്തിൽ ഇത്തരത്തിൽ സൈബർ തടിപ്പ് കണ്ടെത്തുന്നത് ഇതാദ്യം. തട്ടിപ്പിന് പിന്നിലെ ബുദ്ധി കേന്ദ്രം ആരെന്ന് കണ്ടെത്തുന്നതിൽ മോട്ടോർ വാഹന വകുപ്പിന് പരിമിധിയുണ്ട്.

MORE IN KERALA
SHOW MORE