തിരുവല്ലയില്‍ ബ്യൂട്ടി പാര്‍ലറില്‍ തീപിടുത്തം

fier
SHARE

തിരുവല്ലയില്‍ ബ്യൂട്ടി പാര്‍ലറില്‍ തീപിടുത്തം. തിരുവല്ല കുരിശുകവലയിലെ റിയാ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇഎല്‍എസ് ബ്യൂട്ടി പാര്‍ലറിലാണ് തീപിടുത്തമുണ്ടായത്. എസിയ്ക്ക് തീപിടിച്ചതാകാം കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു

< തിരുവല്ല കുരിശുകവലയിലെ റിയാ ടവറില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലായിരുന്നു തീപിടുത്തം. പാര്‍ലറിലെ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടന്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. എസിയില്‍ നിന്ന് തീ പടര്‍ന്നതായാണ് അഗ്നിശമന സേനയുടെ വിലയിരുത്തല്‍ .  ബ്യൂട്ടി പാര്‍ലറിന്‍റെ ഫയര്‍ സിസ്റ്റവും കാര്യക്ഷമമായിരുന്നില്ല. ബ്യൂട്ടി പാര്‍ലര്‍ പൂര്‍ണമായും കത്തിനശിച്ചെങ്കിലും ആളപായം ഉണ്ടായില്ല. സമീപത്ത് പെ‌ട്രോള്‍ പമ്പും ഒട്ടേറെ കടകളുമുണ്ടായിരുന്നു. എന്നാല്‍ തീ അവിടേക്ക് പടരാഞ്ഞത് വലിയ ആപത്ത് ഒഴിവാക്കി. 

അഗ്നിശമനസേനയുടെ കൃത്യമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. 

MORE IN KERALA
SHOW MORE