അന്തിമറിപ്പോർട്ട് ലഭിച്ചില്ല; ഇനിയും തുടങ്ങാനാകാതെ റൂം ഫോർ റിവർ പദ്ധതി

room-for-river
SHARE

വെള്ളപ്പൊക്കം തടയാൻ ഉദ്ദേശിച്ചുള്ള റൂം ഫോർ റിവർ പദ്ധതി ഇതുവരെ തുടങ്ങാനായില്ല. ചെന്നൈ ഐ.ഐ.ടി ഇതുവരെ അന്തിമറിപ്പോർട്ട് നൽകിയിട്ടില്ല. അതേസമയം പദ്ധതിയുടെ പ്രായോഗികതയെ കുറിച്ചും വ്യക്തതയില്ല.

2019 ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ  നെതർലന്റ്സ് സന്ദർശിച്ച ശേഷം റൂം ഫോർ റിവർ പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. പക്ഷെ മൂന്നാം വർഷത്തിലും പദ്ധതി തുടങ്ങാനായിട്ടില്ല.ഹൈഡ്രോ ഡൈനാമിക് പഠനത്തിനായി ചെന്നൈ ഐഐടിയെ . കഴിഞ്ഞ വർഷം മാർച്ചിൽ ചുമതലപ്പെടുത്തി. ഇതുവരെ അന്തിമ റിപ്പോർട്ട് ലഭ്യമായിട്ടില്ല. മാത്രമല്ല  ആവർത്തിക്കുന്ന പ്രളയവും കാലാവസ്ഥയുടെ സമ്പൂർണ തകിടം മറിയലും വലക്കുന്ന കേരളത്തിൽ ഡച്ച് മാതൃക പ്രായോഗികമാകുമോ എന്നും വ്യക്തമല്ല. പഠനത്തിനായി 1.38 കോടി രൂപയാണ് സർക്കാർ ചെന്നൈ ഐഐടിക്കു നൽകേണ്ടത്. ആദ്യ ഗഡുവായി 81.42 ലക്ഷം രൂപ നൽകി. ആദ്യ പടിയായി കുട്ടനാട്ടിൽ റൂ o ഫോർ റിവർ നടപ്പാക്കാനാണ് ആലോചിക്കുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിൽ നിന്നെത്തുന്ന വെള്ളം റഗുലേറ്ററുകളുപയോഗിച്ച് നിയന്ത്രിക്കും. തോട്ടപ്പള്ളി സ്പിൽവേയിലൂടെയും, കായംകുളം കായലിലൂടെയും വെള്ളം ഒഴുക്കിയാൽ പ്രളയം നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ചെന്നൈ ഐ ഐ ടി പഠനത്തിന് പുറമെ പാരിസ്ഥിതിക പഠനം സാമൂഹിക - സാമ്പത്തിക  ആഘാത പഠനം എന്നിവയും ഇവക്കൊപ്പം കാലാവസ്ഥയുടെ വിലയിരുത്തലും ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്,  ഇന്ത്യൻ അംബാസഡർ വേണു രാജാമണി, അഡിഷനൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങിയവരാണ് നെതർലൻഡ്സിലെ റൂം ഫോർ റിവർ പ്രദേശങ്ങൾ സന്ദർശിച്ചത്.  കൺസൾട്ടൻസി സംബന്‌ധിച്ച വിവാദവും പദ്ധതി വൈകാൻ ഇടയാക്കി.

MORE IN KERALA
SHOW MORE