ഉരുൾപൊട്ടൽ ഭീഷണി; ആദിവാസി കോളനികൾ അപകടത്തിൽ; കുടുംബങ്ങളെ മാറ്റി

palakkad
SHARE

പാലക്കാട് കാഞ്ഞിരപ്പുഴയിലെ പാമ്പൻതോട്, വെള്ളത്തോട് ആദിവാസി കോളനികളിലെ മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. അപകടഭീഷണി മുന്‍നിര്‍ത്തിയാണ് കലക്ടറുടെ നിര്‍ദേശപ്രകാരം മുഴുവന്‍ വീട്ടുകാരെയും ക്യാംപിലെത്തിച്ചത്. 

പൊറ്റശ്ശേരി ജിഎച്ച്എസ്എസ്, പുളിക്കൽ ജിയുപിഎസ്, പൂഞ്ചോല ഹെൽത്ത് സെന്റർ, പാമ്പൻ തോട് അങ്കണവാടി എന്നിവിടങ്ങളിലാണ് ക്യാംപ്. ഉരുള്‍പൊട്ടൽ ഭീഷണി നിലനിൽക്കുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പൻതോട്ട് വെള്ളത്തോട് ആദിവാസി കോളനികളിലെ 74 കുടുംബങ്ങളിൽ നിന്നായി 206 പേരെയാണ് ക്യാംപുകളിലേക്കു മാറ്റിയത്. പൊറ്റശ്ശേരി സ്കൂളിലെ ക്യാംപിൽ പാമ്പൻ തോട് കോളനിയിലെ 37 കുടുംബങ്ങളിൽ നിന്നായി 105 പേരുണ്ട്. പാമ്പൻതോട് അങ്കണവാടിയിൽ രണ്ട് കുടുംബങ്ങളിലെ എട്ടു പേരും ഹെൽത്ത് സെന്ററിൽ അഞ്ച് കുടുംബങ്ങളിലെ 11 പേരുമാണുള്ളത്. വെള്ളത്തോട് കോളനിയിലുള്ള 30 കുടുംബങ്ങളിലെ 82 പേരെയാണ് പുളിക്കൽ സ്കൂളിലേക്കു മാറ്റിയത്. ആദിവാസി കോളനിയുടെ സമഗ്ര നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കുടുംബങ്ങള്‍ക്ക് മറ്റൊരിടത്തേക്ക് മാറേണ്ടി വരില്ലെന്ന് എം.എല്‍.എ 

ക്യാംപിൽ ഭക്ഷണവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വൈദ്യ പരിശോധന സൗകര്യങ്ങളുണ്ട്. ക്യാംപിന്റെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ നേരിട്ടാണ് നിരീക്ഷിക്കുന്നത്.

MORE IN KERALA
SHOW MORE