നെടുമ്പാശേരിയില്‍ റോഡിലെ കുഴിയിൽ വീണ് മരണം; വ്യാപക പ്രതിഷേധം

road
SHARE

എറണാകുളം നെടുമ്പാശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചതില്‍ വ്യാപക പ്രതിഷേധം. ഇവിടെ അപകടം തുടര്‍ക്കഥയായിട്ടും, നാട്ടുകാര്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടും കുഴികളടയ്ക്കാനോ റോഡ് നന്നാക്കാനോ അധികൃതര്‍ തയാറായിരുന്നില്ല. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിം ഇന്നലെ രാത്രിയാണ് റോഡിലെ കുഴിയില്‍ വീണുണ്ടായ  അപകടത്തില്‍ മരിച്ചത്.  അങ്കമാലി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അപകടം നടന്ന ശേഷം അധികൃതര്‍ ഇന്നുപുലര്‍ച്ചെ അപടകമുണ്ടായ കുഴി താല്‍ക്കാലികമായടച്ചു. സ്കുളിനോട് ചേര്‍ന്ന ഈ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കുഴി അപകടമരണത്തിന് കാരണമയതോടെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായിറങ്ങി

അപകടത്തില്‍ പൊലിസ് കേസ് എടുക്കും. ഉത്തരവാദിത്തമില്ലാത്ത അധികൃതരാണ് യഥാര്‍ത്തില്‍ അപടത്തിന് കാരണമെന്ന് മരിച്ച ഹാഷിമിന്റെ ബന്ധു പറഞ്ഞു. ബനിധു പറഞ്ഞു കുഴിയില്‍പ്പെട്ട് തെറിച്ചു വീണ ഹാഷിമിനെ മറ്റൊരുവാഹനം ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞു മടങ്ങുംവഴിയായിരുന്നു അപകടം.

MORE IN KERALA
SHOW MORE