വള്ളങ്ങൾ കരയ്ക്കുകയറ്റി, ഇനി മാനം തെളിയണം; പട്ടിണിയിൽ തീരപ്രദേശം

fisherman
SHARE

കടലാക്രമണം കനക്കുമ്പോള്‍ ദുരിതത്തിലായി തീര ജനത. ട്രോളിങ് നിരോധനം കഴിഞ്ഞതിനു പിന്നാലെ കാലാവസ്ഥാ മാറ്റത്തേത്തുടര്‍ന്ന് മത്സ്യബന്ധവിലക്ക് നീണ്ടതോടെ പട്ടിണിയിലാണ് തീരപ്രദേശം. രൂക്ഷമായ കടലാക്രമണത്തില്‍ നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയുമുണ്ട്. 

ഉറക്കമില്ലാത്ത രാത്രികളാണ് തീരത്തുളളവര്‍ക്ക് ...കടല്‍ കയറിക്കയറി വീടിനുളളിലേയ്ക്കു വരുന്നു.. തീരത്തോട് ചേര്‍ന്നുണ്ടായിരുന്ന ഒന്നും രണ്ടും നിര വീടുകളുടെ ശേഷിപ്പുകള്‍ ഒന്നുമില്ല . ലക്ഷങ്ങള്‍ മുടക്കിപ്പണിത പല വീടുകളുടേയും പകുതി തിരമാലകള്‍ കവര്‍ന്നു കഴിഞ്ഞു. ഇതിനൊപ്പമാണ് അടിക്കടി വരുന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍. വളളങ്ങള്‍ കരയ്ക്ക് കയററിവച്ച് മാനം തെളിയുന്നതും പ്രതീക്ഷിച്ചിരിക്കുന്നവര്‍. 

പലര്‍ക്കും പോകാന്‍ മറ്റൊരിടമില്ല. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ തുടങ്ങിയെങ്കിലും പരിഹാര നടപടികളൊന്നുമില്ല. വീട് നഷ്ടപ്പെട്ട കുറച്ചുപേര്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ട് വര്‍ഷങ്ങളായി. തുടര്‍ച്ചയായി മത്സ്യബന്ധനത്തിന് മുടക്കം നേരിടുന്നവര്‍ക്ക് അടിയന്തര സഹായവും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കിടക്കാടവും പരിമിതമായ ആവശ്യങ്ങള്‍ക്കായി ശക്തമായ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണിവര്‍.

MORE IN KERALA
SHOW MORE