മലങ്കര ഒാര്‍ത്തഡോക്സ് സഭാ സ്ഥാനികളെ തിരഞ്ഞെടുത്തു; 5 വർഷത്തേക്ക് പുതിയ കമ്മിറ്റി

orthdoxwbnew
SHARE

മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ അടുത്ത അഞ്ചുവര്‍ഷത്തേക്കുളള സഭാ സ്ഥാനികളെയും മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.കൊല്ലം പത്തനാപുരത്ത് ചേര്‍ന്ന മലങ്കര അസോസിയേഷനാണ് വോട്ടെടുപ്പിലൂടെ വൈദിക ട്രസ്റ്റിയെയും അല്‍മായ ട്രസ്റ്റിയെയും തിരഞ്ഞെടുത്തത്.  

 പത്തനാപുരം മൗണ്ട് താബോര്‍ ദയറായോട് ചേര്‍ന്നുളള ഗേള്‍സ് ഹൈസ്ക്കൂള്‍ മൈതാനത്തായിരുന്നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സമ്മേളിച്ചത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ സഭാ സ്ഥാനികളെയും മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. വൈദിക ട്രസ്റ്റിയായി ഫാദര്‍ ഡോ.തോമസ് വര്‍ഗീസ് അമയിലും അല്‍മായ ട്രസ്റ്റിയായി റോണി വര്‍ഗീസ് എബ്രഹാമും വിജയിച്ചു. 

ഭദ്രാസനങ്ങളില്‍ നിന്ന് സഭാമാനേജിങ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട 47 വൈദികരും 94 അല്‍മായരും ഉള്‍പ്പെടെ 141 അംഗങ്ങളുടെ പട്ടികയ്ക്കും മലങ്കര അസോസിയേഷന്‍ അംഗീകാരം നല്‍കി. സുപ്രീംകോടതിയുടെ വിധികള്‍ക്ക് അനുസൃതമായി നീതിനിര്‍വഹണം നടപ്പായെങ്കില്‍ മാത്രമേ സഭയില്‍ ശാശ്വതമായ സമാധാന അന്തരീക്ഷം സംജാതമാകുവെന്നും പരിശുദ്ധ കാതോലിക്കാബാവാ അസോസിയേഷന്‍ യോഗത്തില്‍ വ്യക്തമാക്കി.

MORE IN KERALA
SHOW MORE