പാര്‍ക്കിന്റ പരിചരണത്തില്‍ ഗുരുതര വീഴ്ചകള്‍; തിരികെ ഏറ്റെടുത്ത് കോഴിക്കോട് കോര്‍പറേഷന്‍

kzhikodeparkwb
SHARE

സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിനായി കൊടുത്ത കോഴിക്കോട് നഗരത്തിലെ പാര്‍ക്കുകള്‍ തിരികെ ഏറ്റെടുത്ത് കോര്‍പറേഷന്‍. പാര്‍ക്കിന്റ പരിചരണത്തില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.  കെ.കേളപ്പന്‍ സ്മാരക പാര്‍ക്ക് , വാഗ്ഭടാനന്ദഗുരു പാര്‍ക്ക് എന്നിവയാണ് തിരിച്ചെടുക്കുന്നത് . 

2020 മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് പാര്‍ക്കിന്റ നടത്തിപ്പ് സ്വകാര്യ വ്യക്തിയെ ഏല്‍പിച്ചത്. എന്നാല്‍ കോര്‍പറേഷന്‍ ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിച്ച പാര്‍ക്കുകള്‍ ഇപ്പോള്‍ കാടുകയറിയ നിലയിലാണ്. നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമുള്ള കെ.കേളപ്പന്‍ സ്മാരക പാര്‍ക്കിലും കാരപ്പറമ്പിലെ വാഗ്ഭടാനന്ദഗുരു പാര്‍ക്കിലും കുട്ടികള്‍ക്ക് കളിക്കാനായി ഊഞ്ഞാലടക്കമുള്ള സൗകര്യങ്ങളാണുള്ളത്.  കൃത്യമായ മേല്‍ നോട്ടമില്ലാത്തതിനാല്‍  ഇവയെല്ലാം നശിച്ചു. ഇതോടെയാണ് കോര്‍പറേഷന്‍ പാര്‍ക്കുകള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. 

കോര്‍പറേഷന് നല്‍കേണ്ട ലൈസന്‍സ് ഫീസും സ്വകാര്യ വ്യക്തികള്‍ നല്‍കുന്നില്ല. ഏറ്റെടുത്ത പാര്‍ക്കുകള്‍ നവീകരിക്കാനാണ്  കോര്‍പറേഷന്റ തീരുമാനം. സമാനമായ രീതിയില്‍ പരിപാലന ചുമതല സ്വകാര്യ  വ്യക്തികളെ ഏല്‍പിച്ചിട്ടുള്ള പാര്‍ക്കുകളുടെ കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

MORE IN KERALA
SHOW MORE