കോഴിക്കോട് മെഡി. കോളജിലെ സ്ഥല പരിമിധി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

kozhikode-medical-college
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്ഥലപരിമിധിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍. മെഡിസിന്‍ വിഭാഗത്തില്‍ ചികില്‍സ തേടിയ രോഗികളെ ആശുപത്രി വരാന്തയില്‍ കിടത്തുന്നു എന്ന മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വാര്‍ത്തയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഒരാഴ്ചക്കകം ഈ വിഷയത്തില്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കണം. ഈ മാസം അവസാനം കേസ് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കും. വാര്‍ഡുകള്‍ നിറഞ്ഞതോടെ വരാന്തയില്‍ വെറും നിലത്ത് പുല്ലുപായ വിരിച്ചാണ് പ്രായമായവര്‍ ഉള്‍പ്പടെയുള്ള രോഗികള്‍ കിടന്നിരുന്നത്

MORE IN KERALA
SHOW MORE