വിമാനത്താവളത്തിലെ ഭാഗ്യം..!; വിഷു ബംപറും മൺസൂൺ ബംപറും പറയുന്നത്

monsoon-bumper
SHARE

ഇത്തവണയും മണ്‍സൂണ്‍ ബംപര്‍ ലോട്ടറി ഒന്നാം സമ്മാനമടിച്ചത് ഒരു വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ - MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇത് എറണാകുളത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിനാണ്. ആലുവ സഹായി ലോട്ടറി ഏജൻസിയിൽ വിറ്റ എം.എ 235610 നമ്പർ ടിക്കറ്റിനാണ് സമ്മാനം. ലോട്ടറി തൊഴിലാളി പി.കെ വർഗീസിന്റെ ഭാര്യ റോസി ഒരാഴ്ച മുമ്പ് വിറ്റ ടിക്കറ്റാണിത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 

ഈ വർഷത്തെ വിഷു ബമ്പറിന്റെ 10 കോടിയുടെ സമ്മാനാർഹമായ ടിക്കറ്റ് വിറ്റതും അന്താരാഷ്ട്രാ വിമാനത്താവള പരിസരത്ത് നിന്നായിരുന്നു. വലിയതുറ സ്വദേശികളായ ദമ്പതിമാർ ജസീന്തയും രങ്കനുമാണ് ടിക്കറ്റ് വിറ്റത്. ന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയായിരുന്നു വിഷു ബംപറിന്റെ സമ്മാനത്തുക.

MORE IN KERALA
SHOW MORE