ഭിന്നശേഷിക്കാരനെ ആക്രമിച്ച് തെരുവുനായ; അഞ്ചലിൽ ശല്യം രൂക്ഷം

dog
SHARE

കൊല്ലം അഞ്ചലിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവുനായ ആക്രമിച്ചു. സ്കൂള്‍ ഉള്‍പ്പെടയുളള പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം സ്ഥിരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

അഞ്ചൽ ആഗസ്ത്യക്കോട് കോമളം സ്വദേശി അനീഷിനെയാണ് തെരുവുനായ ആക്രമിച്ചത്. വലത് കാലിൽ കടിയേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പഞ്ചായത്തിലെ പാറവിള എട്ടാം വാർഡിലും വടമൺ നാലാം വാർഡിലും തെരുവ് നായ്ക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. പല പ്രാവശ്യം പഞ്ചായത്ത് അധികാരികളെ അറിയിച്ചിട്ടും നടപടിയില്ല. അഗസ്ത്യക്കോട് പാറവിള ജംക്്ഷനിൽ എൽപി സ്കൂളും ബസ് കാത്തിരിപ്പ് കേന്ദ്രവും നിരവധി വ്യാപാരസ്ഥാപനങ്ങളും ഉണ്ട് . കൊച്ചുകുട്ടികള്‌ക്ക് ഉള്‍പ്പെടെ നായ്ക്കളുടെ കടിയേറ്റതാണ്. 

നടപടി ഉണ്ടായില്ലെങ്കില്‍ റസിഡൻസ് അസോസിയേഷന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഞ്ചൽ കാരുണ്യ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

MORE IN KERALA
SHOW MORE