നാടിന്‍റെ സ്വപ്നം സഫലം; നെഹ്റു ട്രോഫിയിൽ കുതിക്കാൻ നിരണത്തെ ആദ്യ ചുണ്ടനും

niranam
SHARE

നെഹ്റു ട്രോഫി വള്ളംകളിയില്‍ മല്‍സരിക്കാന്‍ ഒരുങ്ങി പത്തനംതിട്ട ജില്ലയുടെ ആദ്യത്തെ ചുണ്ടന്‍ വള്ളമായ നിരണം ചുണ്ടന്‍ . ഇതുവരെ എണ്‍പത് ശതമാനം പണി പൂര്‍ത്തിയായി. നെഹ്റു ട്രോഫിയില്‍ വള്ളമിറക്കാനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായതായി നിരണം ചുണ്ടന്‍വള്ള സമിതി അറിയിച്ചു. 

പള്ളിയോടങ്ങളുടെ നാടായ പത്തനംതിട്ട ജില്ലയുടെ ആദ്യത്തെ ചുണ്ടന്‍ എന്ന ഖ്യാതിയോടെയാണ് നിരണം ചുണ്ടന്‍, പുന്നമടക്കായലില്‍ കുതിക്കാനൊരുങ്ങുന്നത്. 'നിരണത്തിനും വേണ്ടെ സ്വന്തമായൊരു ചുണ്ടന്‍' എന്ന ചോദ്യത്തില്‍നിന്നാണ് ഈ സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഫെബ്രുവരിയോടെ പണി ആരംഭിച്ച ചുണ്ടന്‍ ഓഗസ്റ്റോടെ നീരണയും. 

ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ചുണ്ടന് ചിലവ്. പ്രവാസികളായ നിരണത്തുകാരില്‍നിന്നും നാട്ടുകാരില്‍നിന്നും ഓഹരി സമാഹരിച്ചാണ് ചുണ്ടന്‍ നിര്‍മിച്ചത്. ഉമാമഹേശ്വരന്‍ എന്ന പേരെടുത്ത തച്ചന്‍ കൊത്തുന്ന പന്ത്രണ്ടാം ചുണ്ടനെന്ന പ്രത്യേകതയും നിരണം ചുണ്ടനുണ്ട്

MORE IN KERALA
SHOW MORE