ലോഫ്ലോറിന് പിന്നാലെ ഡീലക്സും കട്ടപ്പുറത്ത്; കാടു കയറി നശിക്കുന്നു; അനാസ്ഥ

ksrtc
SHARE

കെ.എസ്.ആര്‍.ടി.സിയില്‍ ലോഫ്ലാര്‍ ബസുകള്‍ക്ക് പിന്നാലെ ഡീലക്സ് ബസുകളും തിരിഞ്ഞുനോക്കാനാളില്ലാതെ നശിക്കുന്നു. കോട്ടയത്തും പാലായിലും നിന്ന് ബംഗളൂരുവിലേക്ക് പോയിരുന്ന ഡീലക്സ് ബസുകളെല്ലാം സര്‍വീസ് നിര്‍ത്തി. ബംഗളൂരുവിലേക്ക് കെ. സ്വിഫ്റ്റ് ബസുകള്‍ എത്തിയതോടെയാണ് ഡീലക്സ് ബസുകളുടെയും ദുരിതം തുടങ്ങിയത്.

മാസങ്ങള്‍ക്ക് മുന്‍പ് വരെ കോട്ടയത്ത് നിന്ന് സര്‍വീസ് നടത്തിയിരുന്ന ഡീലക്സ് ബസുകളുടെ ഇപ്പോഴത്തെ അവസ്ഥയാണിത്.ബസിനുള്ളില്‍ കയറണമെങ്കില്‍ കാടും പടലും വെട്ടിത്തെളിച്ച് അകത്ത് കയറണം.പലയിടത്തും പക്ഷികളും ജീവികളും കൂടുകൂട്ടിത്തുടങ്ങി. അതും ഇവയുടെ  പെര്‍മിറ്റിലെ സമയം ഉപയോഗിച്ച്. എന്നാല്‍ ഡീലക്സ് ബസുകള്‍ക്ക്  പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള യാതൊരു നടപടിയില്ല.

പ്രധാനപ്പെട്ട ദീര്‍ഘദൂര സര്‍വീസുകളെല്ലാം കെ.സ്വിഫ്ടിന്   കൊടുത്തതോടെ  കോവിഡ്ക്കാലത്ത് കൂട്ടിയിട്ട ലോഫ്ലോര്‍ ബസുകളുടെ ഗതിയാകുമോ ‍ഡീലക്സിനും എന്ന് സംശയിക്കാതിരിക്കാന്‍ കഴിയില്ല.കെ.സ്വിഫ്ട് ബസുകള്‍ പൂര്‍ണതോതിലാവുന്നതോടെ ഇവയെ ബൈപ്പാസ് റൈഡറുകളാക്കുമെന്ന വാഗ്ദാനവും ഫലം കണ്ടില്ല.ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലുമില്ലാതെ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി ഇനിയും ബസുകള്‍ കൂട്ടിയിട്ട് നശിപ്പിക്കുന്നത് നിര്‍ത്തണമെന്നാണ്  ജീവനക്കാരുടെയും പക്ഷം

MORE IN KERALA
SHOW MORE