ഇരുളടഞ്ഞ ജീവിതത്തിന് അവസാനം; ദമ്പതികൾക്ക് പുതുവെളിച്ചമേകി ജോൺസൺ

kseb
SHARE

കെ.എസ്.ഇ.ബിയുെട  കടുംപിടുത്തം കാരണം ഇരുട്ടിലായ കോഴിക്കോട് പുതിയറയിലെ രോഗികളും നിരാലംബരുമായ ദമ്പതികളുടെ വീട്ടിലേയ്ക്ക് വെളിച്ചമെത്തി. പെരുവണ്ണാമൂഴി സ്വദേശിയായ എം.എ. ജോണ്‍സണാണ്  സോളര്‍ പാനല്‍ നല്‍കി ഇവരുടെ ജീവത്തില്‍ പുതിയ വെളിച്ചമായത്. കോവിഡിനെ തുടര്‍ന്ന് വൈദ്യുതി ബില്ല് പോലും അടയ്ക്കാനാകാതെ ദുരിതത്തിലായ ദമ്പതികളുടെ നൊമ്പരം മനോരമ ന്യൂസിലൂടെയാണ് പുറംലോകമറിഞ്ഞത്.   

വീട്ടില്‍ മാത്രമല്ല ഇവരുടെ ജീവത്തില്‍ കൂടിയാണ് പുതുവെളിച്ചമെത്തിയത്. അതിന്‍റെ സന്തോഷം മുഴുവനുമുണ്ട് ജയേന്ദ്രന്‍റെയും ജലയലതയുടേയും മുഖത്ത്. നാലുമാസത്തെ ഇരുളടഞ്ഞ ജീവിതത്തിനാണ്  ഇതോടെ വിരമമായത്. 

എസിപി പ്രകാശന്‍ പടന്നയില്‍ ഉള്‍പ്പടെയുള്ളവര്‍ ജയേന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. ഭിന്നശേഷിക്കാരനായ ജോണ്‍സണ്‍ സ്വയം തയ്യാറാക്കിയതാണ് സോളാര്‍ പാനലാണ്  ജയേന്ദ്രനും കുടുംബത്തിനും നല്‍കിയത്. ഇതിനൊപ്പം ജയേന്ദ്രന്റെയും ജയലതയുടേയും ചികില്‍സ സഹായം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് അംഗങ്ങള്‍ വഹിക്കും. 

MORE IN KERALA
SHOW MORE