ഇനി കൈയ്യെത്തും ദൂരത്ത് ചികിത്സ; ആശ്വാസതീരത്ത് താന്തോണിത്തുരുത്ത്

Thuruth-Clinic
SHARE

ചികില്‍സാ സൗകര്യമൊട്ടുമില്ലാത്ത കൊച്ചി താന്തോണിത്തുരുത്തില്‍ കൈയ്യെത്തുംദൂരത്ത് പ്രാഥമിക ചികില്‍സാ സൗകര്യം. ലൂര്‍ദ് ആശുപത്രിയുമായി സഹകരിച്ച് ജനമൈത്രി പൊലീസാണ് സൗകര്യം ഒരുക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഡോക്ടറടക്കമുള്ളവരുടെ സേവനം ദ്വീപില്‍ ലഭ്യമാകും.

കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത അറുപത്തിയഞ്ച് കുടുംബങ്ങള്‍. ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വാങ്ങാനും, ചികില്‍സയ്ക്കും, വിദ്യാഭ്യാസത്തിനുമെല്ലാം താന്തോണിത്തുരുത്തുകാര്‍ക്ക് വള്ളത്തില്‍ മറുകരയെത്തണം. മുളവുകാട് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് ഇടപെട്ടാണ് ക്ലിനിക്ക് ഒരുക്കിയത്.

ആഴ്ചയിലൊരിക്കല്‍ ലൂര്‍ദ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടറും, നഴ്സും, അത്യാവശ്യമരുന്നുകളും തുരുത്തിലെത്തും ചെറുതെങ്കിലും ഈ കരുതല്‍ ആശ്വാസമാണ്. പാലം, ദ്വീപിനു ചുറ്റും സുരക്ഷയൊരുക്കാനുള്ള ബണ്ട് ഇതെല്ലാം നടക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.

MORE IN KERALA
SHOW MORE