അസംബ്ലി സമയത്ത് തലകറങ്ങിവീണ് വിദ്യാർഥികൾ; ഭക്ഷ്യവിഷബാധയെന്ന് സംശയം

school-food
SHARE

വയനാട് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. പതിനാറ് വിദ്യാർഥികളെ  മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രാവിലെ അസംബ്ലി നടന്ന സമയത്ത് കുട്ടികള്‍ തലകറങ്ങി വീഴുകയായിരുന്നു. സ്കൂളിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഭക്ഷ്യ വിഷബാധയാണോ എന്ന്  പരിശോധിക്കും. സ്കൂളിലെ പ്രഭാത  ഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ല. ഞായറാഴ്ച വീടുകളിൽ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികൾ ഒരുമിച്ച് കഴിച്ചോ എന്ന് സംശയിക്കുന്നുണ്ട്.

MORE IN KERALA
SHOW MORE